മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഭവനം ഭാഗവത ഭൂമികയ്ക്ക് തിരിതെളിഞ്ഞു

ഭവനം ഭാഗവത ഭൂമികയ്ക്ക് തിരിതെളിഞ്ഞു

ആർഷ സംസ്കാരം ഭാരതി കണ്ണൂർ ജില്ലാ ഘടകം സംഘടിപ്പിക്കുന്ന ഭവനം ഭാഗവതഭൂമി യജ്ഞം കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
കൂടാളി: അന്ധകാരത്തെ മറികടക്കുന്ന കെടാവിളക്കാണ് ഭാഗവതമെന്നും ഭാഗവതം ജീവിത തത്ത്വശാസ്ത്രമാണെന്നും ഭവനംഭാഗ വകഭൂമിക ഉദ്ഘാടനം ചെയ്തു കൊണ്ട് ആർഷ സംസ്കാര ഭാരതി ദേശീയാധ്യക്ഷൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ അഭിപ്രായപ്പെട്ടു. കൂടാളി ശ്രീകൃഷ്ണ കൃപയിൽ ആദ്യ ഭാഗവതയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഗവതത്തിലെ മുന്നൂറ്റിമുപ്പത്താറ് അധ്യായങ്ങൾ പന്ത്രണ്ടു മാസങ്ങളിലായി പന്ത്രണ്ട് ഭവനങ്ങളിൽ നടത്തുക എന്നയജ്ഞമാണ് ആർഷസംസ്കാര ഭാരതിയുടെ നേതൃത്ത്വത്തിൽ നടത്തുന്നത്. യജ്ഞാചാര്യൻ എ കെ നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. വിവി മുരളീധരവാര്യർ, ഉണ്ണികൃഷ്ണവാര്യർ പട്ടാനൂർ എന്നിവർ വിവിധ അധ്യായങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി. അഞ്ച് സനാതന ധർമ്മ പാഠശാലകളിലെ പഠിതാക്കളാണ് യജ്ഞത്തിൽ പങ്കെടുക്കുന്നത്. കെ എം രാമചന്ദ്രൻ നമ്പ്യാർ, എ എം ജയചന്ദ്ര വാര്യർ, റീജ ഭട്ടതിരിപ്പാട്, ഷിനോജ് ചാവശ്ശേരി എന്നിവർ സംബന്ധിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്