മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അനുമോദന സദസ്സ് സംഘടിപ്പിച്ചു

അനുമോദന സദസ്സ് സംഘടിപ്പിച്ചു

ഭാരതീയ ജനത പാർട്ടി നാറാത്ത് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന സദസ്സിൽ ഭാരതീയ ജനത പാർട്ടി നാറാത്ത് ഏരിയ അധ്യക്ഷൻ ശ്രീജു പുതുശ്ശേരി അധ്യക്ഷതയിൽ പാമ്പൂരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിൽ തീച്ചമ്മുണ്ടി കെട്ടി അതിഗംഭീര അഗ്നി പ്രവേശം ചെയ്ത രതീഷ് പണിക്കരെയും സംസ്ഥാന വ്യവസായ വകുപ്പിന്റെ ജില്ലാ വനിതാ സംരംഭക അവാർഡ് നേടിയ വിജയശ്രീ അജയ്കുമാറിനെlയും ആദരിച്ചു. ജന. സെക്രട്ടറി. സിവി പ്രശാന്തൻ സ്വാഗതം വഹിച്ചു. വൈസ് പ്രസിഡന്റ്. കെവി രമേശൻ നന്ദി പറഞ്ഞു.
ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി ഉദ്ഘടനവും പുരസ്‌കാര സമർപ്പണവും നടത്തി. കലശ ഘോഷയാത്രയ്ക്ക് നൃത്തം അവതരിപ്പിച്ച കുട്ടികളെയും ആദരിച്ചു. 











0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്