മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഫ്ലക്സ് പ്രിൻ്റിംഗ് സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി

ഫ്ലക്സ് പ്രിൻ്റിംഗ് സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി

ഫ്ലക്സ് ബാനർ ബോർഡ് പ്രിൻ്റിംഗ് സ്ഥാപനങ്ങളിൽ നടത്തിവന്ന പരിശോധന കർശനമാക്കി. ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് പരിശോധന നടത്തുന്നത്. ചാലോട്, ചക്കരക്കൽ, അഞ്ചരക്കണ്ടി,  ടൗണുകളിൽ നടത്തിയ പരിശോധനയിൽ നിയമപ്രകാരമുള്ള വിവരങ്ങൾ രേഖപ്പെടുത്താത്ത ബോർഡുകളും ബാനറുകളും പിടിച്ചെടുത്തു. ചക്കരക്കല്ലിലെ ലോസിൻ ഡിസൈൻ & ഡിജിറ്റൽ പ്രിൻ്റിങ്ങ് എന്ന സ്ഥാപനത്തിൽ നിന്ന് പ്രിൻ്റുകൾ പിടിച്ചെടുത്ത് സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ചെമ്പിലോട് പഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി.

   ബോർഡുകളും ബാനറുകളും പ്രിൻറ് ചെയ്യുമ്പോൾ  സ്ഥാപനത്തിൻ്റെ പേര്, വിലാസം, ഫോൺനമ്പർ, റീസൈക്കിൾ ലോഗോ, മലിനീകരണ നിയന്ത്രണ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് ക്യുആർ കോഡ് എന്നിവ വ്യക്തമായി കാണുന്ന വിധത്തിൽ ഓരോ പ്രിന്റിലും രേഖപ്പെടുത്തേണ്ടതുണ്ട്. ഇലക്ഷൻ കമ്മീഷൻ നിർദ്ദേശാനുസരണമുള്ള രേഖപ്പെടുത്തലുകൾക്ക് പുറമെയാണ് തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളിൽ ഇത്തരം വിവരങ്ങൾ പ്രിൻ്റ് ചെയ്യേണ്ടത്. 

         വരും ദിവസങ്ങളിൽ ഫ്ലക്സ് പ്രിൻറിംഗ് കേന്ദ്രങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ജില്ലാഎൻഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. പരിശോധനയിൽ സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ, ഷെരീകുൽ അൻസാർ, ചെമ്പിലോട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പ്രസീത എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്