കോഴിക്കോട് നടക്കാവ് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി,സുഹൃത്ത് ഫർസാൻ സലാം എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ച ബൈക്കിൽ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചാണ് അപകടമുണ്ടായത്.രണ്ടു പേരും കോഴിക്കോട് അക്കൗണ്ടിംഗ് വിദ്യാര്‍ഥികളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപമാണ് അപകടം.
Post a Comment