മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഗ്യാന്‍വാപി മസ്ജിദ്: രാഷ്ട്രീയ-മത സംഘടനകള്‍ മൗനം വെടിഞ്ഞ് പ്രതിഷേധിക്കണം; അബ്ദുല്ല നാറാത്ത്

ഗ്യാന്‍വാപി മസ്ജിദ്: രാഷ്ട്രീയ-മത സംഘടനകള്‍ മൗനം വെടിഞ്ഞ് പ്രതിഷേധിക്കണം; അബ്ദുല്ല നാറാത്ത്

പുതിയതെരു: ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കിയ നടപടിക്കെതിരേ രാഷ്ട്രീയ-മത സംഘടനകള്‍ മൗനം വെടിയണമെന്ന് എസ്.ഡി.പി.ഐ. അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്. 'ഗ്യാന്‍വാപി മസ്ജിദ്: ബാബരി ആവര്‍ത്തിക്കരുത്, ആരാധനാലയ നിയമം നടപ്പിലാക്കുക' എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നടത്തുന്ന ജില്ലാ തല പ്രതിഷേധത്തിന്റെ ഭാഗമായി അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഹിന്ദുത്വരാജ്യത്തിലേക്ക് സംഘപരിവാരം അതിവേഗം  

നടത്തുമ്പോള്‍ നീതിപീഠങ്ങളും അതിന് കുടപിടിക്കുന്നത് ജനാധിപത്യ-മതേതര വിശ്വാസികളെ നിരാശപ്പെടുത്തുന്നതാണ്. ബാബരി മസ്ജിദ് തകര്‍ത്ത് പ്രാണപ്രതിഷ്ഠ നടത്തിയ ഘട്ടത്തില്‍ തന്നെ, ഹിന്ദുത്വരുടെ അജണ്ടകളില്‍പെട്ട മറ്റൊരു മസ്ജിദായ ഗ്യാന്‍വാപിയിലും പൂജയ്ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. കീഴ്‌ക്കോടതി നല്‍കിയ അനുമതിയെ സുപ്രിംകോടതിയും അലഹബാദ് ഹൈക്കോടതിയും സ്‌റ്റേ ചെയ്യാന്‍ പോലും തയ്യാറായിട്ടില്ല എന്നത് ഖേദകരമാണ്. വിരമിക്കുന്ന നാളില്‍ വാരാണസി ജില്ലാ ജഡ്ജി നല്‍കിയ പൂജയ്ക്കുള്ള അനുമതി ദുരൂഹവും ദൂരവ്യാപക പ്രത്യഘാതം ഉണ്ടാക്കുന്നതുമാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്, അന്ന് അര്‍ധരാത്രി തന്നെ പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ച് പൂജ തുടങ്ങിയതിലൂടെ വ്യക്തമാവുന്നത്. ഇത്തരത്തില്‍ വിചിത്രവിധിയുണ്ടായിട്ടും രാജ്യത്തെ മത-രാഷ്ട്രീയ സംഘടനകള്‍ പാലിക്കുന്ന മൗനം അതിലേറെ അപകടരമാണ്. ബാബരി മസ്ജിദ് ധ്വംസനത്തിനു പിന്നാലെ രാജ്യത്തെ ആരാധാനാലയങ്ങള്‍ കൈക്കലാക്കാനുള്ള സംഘപരിവാര അജണ്ട മനസ്സിലാക്കിയ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ നിയമം പോലും നോക്കുകുത്തിയാക്കിയാണ് ഇപ്പോഴത്തെ നടപടികളെല്ലാം. ഈയവസരത്തിലും മൗനം പാലിക്കുന്ന മതേതര പാര്‍ട്ടികളും മത-സാമൂഹിക പ്രസ്ഥാനങ്ങളും രാജ്യത്തെ ഒറ്റിക്കൊടുക്കുകയാണ് ചെയ്യുന്നതെന്ന് കാലം തെളിയിക്കുക തന്നെ ചെയ്യുമെന്നും അബ്ദുല്ല നാറാത്ത് പറഞ്ഞു. മണ്ഡലം സെക്രട്ടറി സുനീർ പെയ്ത്തുംകടവ്, വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുംകടവ്. സംസാരിച്ചു. പുതിയതെരുവില്‍ നടന്ന പ്രതിഷേധപ്രകടനത്തിന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അബ്ദുല്ല മന്ന, മണ്ഡലം ജോയിൻ്റ് സെക്രട്ടറി ഇസ്മായിൽ പൂതപ്പാറ, കമ്മിറ്റി അംഗം ഷാഫി പാപ്പിനിശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്