മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ശരത് ലാൽ, കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ശരത് ലാൽ, കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ധീര രക്തസാക്ഷികൾ ശരത് ലാൽ, കൃപേഷ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  അനുസ്മരണവും പുഷ്‌പ്പാർച്ചനയും നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജേഷ് കല്ലേൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ നികേത് നാറാത്ത്, സുധീഷ് നാറാത്ത്, ആഷിത്ത് അശോകൻ, മൻഷൂക്ക് കെ എൻ, ബ്ലോക്ക്‌ ജ:സെക്രട്ടറി ശരീഖ് വി പി, അഖിൽ ബിശ്വാസ് തുടങ്ങിയവർ സംസാരിച്ചു. ഷമീം നാറാത്ത്, സരീഷ് കെ വി, സ്മിഷ് കെ, രാജേന്ദ്രൻ കെ, ആഷിൻ, റനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. 

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്