കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്.
പൊലീസ് സംഘത്തിനൊപ്പം നാട്ടുകാരും യുവജന സംഘടനാ പ്രവര്‍ത്തകരും മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ളവരും കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ആറു വയസുകാരി അബിഗേല്‍ സാറ റെജിക്ക് വേണ്ടി അന്വേഷണം തുടരുകയാണ്.
രണ്ടര മണിയോടെ പകല്‍ക്കുറി ആയിരവല്ലി ക്ഷേത്രത്തിന് സമീപം പോലീസ് പരിശോധന നടത്തി. പ്രദേശത്ത് അപരിചിതരായ ചിലരെ കണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘമെത്തിയത്.
Post a Comment