മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കെ.പി.കുഞ്ഞിരാമൻ മാസ്റ്ററെ അനുസ്മരിച്ചു

കെ.പി.കുഞ്ഞിരാമൻ മാസ്റ്ററെ അനുസ്മരിച്ചു

നാറാത്ത് : ജില്ലാ കോൺഗ്രസ് എസ് വൈസ് പ്രസിഡണ്ട്, നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, നാറാത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച കെ.പി.കുഞ്ഞിരാമൻ മാസ്റ്ററുടെ ഏഴാം ചരമവാർഷികം ആചരിച്ചു. നാറാത്ത് കൃഷിഭവനിൽ നടന്ന അനുസ്മരണ സമ്മേളനം സ്മാരക സമിതി ചെയർമാൻ പി.പി.സോമന്റെ അധ്യക്ഷതയിൽ കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് കെ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. യു.പി മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ.ദേവദാസ്, പി.പി.രാധാകൃഷ്ണൻ, പി.ശ്രീധരൻ, എ.ചന്ദ്രൻ, കെ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്