കണ്ണാടിപ്പറമ്പ് : പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു. കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി റഷീദ, വാർഡ് മെമ്പർമാരായ കെ വി സൽമത്ത്, പി മിഹ്റാബി ടീച്ചർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ ബൈജു, രജിത് പി നാറാത്ത്, പി വി അബ്ദുള്ള മാസ്റ്റർ, പി രാമചന്ദ്രൻ, കെ എൻ മുകുന്ദൻ, യു പി മുഹമ്മദ് കുഞ്ഞി, കെ ടി അബ്ദുൾ വഹാബ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.
കണ്ടൽ കാടുകളും, പച്ചതുരുത്തുകളും നിറഞ്ഞ പുല്ലൂപ്പിക്കടവ് ദേശാടന പക്ഷി സങ്കേതങ്ങളും മത്സ്യ സമ്പത്തുമുള്ള മേഖല കൂടിയാണ്. തൊട്ടടുത്തുള്ള അഗസ്ത്യമുനി ക്ഷേത്രവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കും. പുല്ലൂപ്പിക്കടവ് മേഖലയിലെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ ഇവിടെ നടപ്പാതയും ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്.
Post a Comment