ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ആഭിമുഖ്യത്തിൽ SSLC പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി.റെജി ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. അംഗ സമാശ്വാസ നിധി വിതരണവും SSLC പ്ലസ് ടു 100 ശതമനം വിജയം കൈവരിച്ച ചട്ടുകപ്പാറ GHSS ന് ആദരം നൽകി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.പി.നജീറ ടീച്ചറെ ചടങ്ങിൽ ആദരിച്ചു. ആദരവിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട് നജീറ ടീച്ചർ, ചട്ടുകപ്പാറ GHSS പ്രിൻസിപ്പാൾ എ.വി.ജയരാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സഹകരണ സെമിനാർ സംഘടിപ്പിച്ചു. പറശ്ശിനികടവ് ICM ഫാക്കൽറ്റി മെമ്പർ ഐ. അഭിലാഷ് ക്ലാസെടുത്തു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷണൻ സ്വാഗതം പറഞ്ഞു. ബേങ്ക് വൈസ് പ്രസിഡണ്ട് എ.കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
Post a Comment