മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സമസ്ത നേതാവും പ്രമുഖ പണ്ഡിതനുമായ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ അന്തരിച്ചു

സമസ്ത നേതാവും പ്രമുഖ പണ്ഡിതനുമായ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ അന്തരിച്ചു

കോഴിക്കോട് - പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ കേന്ദ്ര മുശാവറയിൽ ഏറെക്കാലമായി അംഗമാണ് വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർക്ക് നിരവധി ശിഷ്യഗണങ്ങളുണ്ട്. ചൊക്യാട്, മുണ്ടേളിപ്പള്ളി, കുഞ്ഞിപ്പള്ളി മഖ്ദൂമിയ അറബിക് കോളേജ്, വില്യാപ്പള്ളിക്ക് സമീപം മലാറക്കൽ എന്നിവടങ്ങളിൽ മുദരിസായിരുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ മതപ്രഭാഷണം നടത്തിയിരുന്നു. 

കോറോത്ത് അബ്ദു മുസ്ലിയാർ, കണാരണ്ടി അഹമ്മദ് മുസ്ലിയാർ എന്നിവരിൽനിന്നാണ് ദർസ് പഠനം നടത്തിയത്. ഉന്നതപഠനത്തിന് വേണ്ടി പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ എത്തി. ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല ഉസ്താദ് എന്നിവരുടെ ശിഷ്യനായിരുന്നു. പഠനകാലത്ത് തന്നെ മതപ്രഭാഷണങ്ങളിൽ സജീവമായി. കേരളത്തിലങ്ങോളമിങ്ങോളം നാൽപത് ദിവസം നീണ്ടുനിൽക്കുന്ന മതപ്രഭാഷണ പരമ്പര നടത്തി. പഠന കാലത്ത് തന്നെ ഇസ്ലാമിക കർമ്മശാസ്ത്ര വിഷയങ്ങളിൽ അഗാധ അറിവ് സമ്പാദിച്ചു. ജാമിഅയിലെ വിദ്യാർഥി യൂണിയൻ ആദ്യമായി പുറത്തിറക്കിയ പുസ്തകം വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാരുടെ നമസ്‌കാരത്തെ കുറിച്ചുള്ള കൃതിയായിരുന്നു. 

ഇസ്ലാമിക കർമ്മശാസ്ത്രത്തെ ഏറെ ജനകീയമാക്കിയ പണ്ഡിത പ്രതിഭയായിരുന്നു ഇബ്രാഹീം മുസ്ലിയാർ. വിവിധ ഹജ് ഗ്രൂപ്പുകളുടെ അമീറായും ഏറെക്കാലം പ്രവർത്തിച്ചു. 

 

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്