മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഇടപ്പള്ളി രാഘവൻ പിള്ള അനുസ്മരണം

ഇടപ്പള്ളി രാഘവൻ പിള്ള അനുസ്മരണം

മയ്യിൽ : തായം പൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വായന പക്ഷാചരണത്തിൽ  സാഹിത്യ നായകൻമാരുടെ അനുസ്മരണ പരിപാടികളുടെ ഭാഗമായി ഇടപ്പള്ളി രാഘവൻ പിള്ള അനുസ്മരണം നടത്തി. ഭൂദാനം കസ്തൂർബ കോളനിയിൽ നടന്ന പരിപാടിയിൽ അഭിലാഷ് കണ്ടക്കൈ പ്രഭാഷണം നടത്തി. കെ കുമാരൻ അധ്യക്ഷത വഹിച്ചു. കെ ശരത്, എം ഷൈജു എന്നിവർ സംസാരിച്ചു. വായനയുടെ വീട്ടകങ്ങൾ പരിപാടിയുടെ ഭാഗമായി വായനശാല പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ ഇന്ന്  (ജൂലായ് 3 തിങ്കൾ) വൈകീട്ട് 7 മണിക്ക് കെ ദാമോദരൻ അനുസ്മരണം സംഘടിപ്പിക്കും. എം വി സുരേഷിന്റെ വീട്ടിൽ  ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 


0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്