മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വാരച്ചാൽ ബ്രില്ല്യന്റ് വായനശാല വായനാ പക്ഷാചാരണവും അനുമോദാനവും സംഘടിപ്പിച്ചു

വാരച്ചാൽ ബ്രില്ല്യന്റ് വായനശാല വായനാ പക്ഷാചാരണവും അനുമോദാനവും സംഘടിപ്പിച്ചു

ബ്രില്ല്യന്റ് വായനശാല വാരച്ചാൽ വായനാപക്ഷാചരണം പി എൻ പണിക്കർ ഐ വി ദാസ് അനുസ്മരണവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം പി നജീറ ടീച്ചർക്ക് അനുമോദനവും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീജിനി എൻ വി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസാദ് കൂടാളി അനുസ്മരണ പ്രഭാഷണം നടത്തി.നജീറ ടീച്ചർ മറുമൊഴി നൽകി.സെക്രട്ടറി ജിതിൻ വി വി സ്വാഗതവും, പ്രസിഡണ്ട്‌ ജയപ്രകാശൻ വി സി അധ്യക്ഷത വഹിക്കുകയും ചെയ്ത ചടങ്ങിൽ വായനശാല എക്സിക്യൂട്ടീവ് സുരേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഭാഗമായി പ്രാദേശിക കലാകാരന്മാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്ട്‌ എക്സിബിഷൻ പരിപാടിയും സംഘടിപ്പിച്ചു. വ്യത്യസ്തമായ കലാ സൃഷ്ടികൾ കൊണ്ട് പരിപാടി മികച്ചു നിന്നു. നിരവധി പേർ പ്രദർശനം കാണാൻ എത്തിയിരുന്നു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്