ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി വൈദ്യുത അപകടങ്ങൾക്ക് വഴിവെക്കുന്ന കാരണങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് കൊളച്ചേരി സെക്ഷനിലെ ജീവനക്കാർ ഇരുചക്ര വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
ജാഥ കൊളച്ചേരി സെക്ഷനു മുന്നിൽ വെച്ച് ബഹു : കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ മജീദ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു.വാർഡ് മെമ്പർമാരായ നിസാർ, പ്രീത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
കൊളച്ചേരി സെക്ഷനിൽ നിന്നും ആരംഭിച്ച ജാഥ, കൊളച്ചേരിമുക്ക് , ചേലേരി അമ്പലം, ചേലേരിമുക്ക് , കണ്ണാടിപ്പറമ്പ്, നാറാത്ത്, കമ്പിൽ തുടങ്ങി സെക്ഷന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് പന്ന്യൻകണ്ടിയിൽ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ KSEB വളപട്ടണം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനീയർ സി.രവി KSEB കൊളച്ചേരി അസിസ്റ്റൻ്റ് എൻജിനീയർ S.V ബിജു എന്നിവർ സംസാരിച്ചു.
Post a Comment