എൻജിഒ അസോസിയേഷൻ സ്ഥാപക നേതാവും, സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി കെ സി നമ്പ്യാരുടെ 36-ാം ചരമവാർഷികം നാറാത്ത് വെച്ച് ആചരിച്ചു. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എസ് ജില്ലാ പ്രസിഡണ്ട് കെ കെ ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി.
സ്മാരക സമിതി ചെയർമാൻ പി പി സോമൻ അധ്യക്ഷത വഹിച്ചു. യുപി മുഹമ്മദ് കുഞ്ഞി, കെ പി ദിലീപ്, പി പി രാധാകൃഷ്ണൻ, പി ശ്രീധരൻ, എ ചന്ദ്രൻ, കെ ബാലകൃഷ്ണൻ തുടങ്ങിയ സംസാരിച്ചു.
Post a Comment