നാറാത്ത് : 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്ന് 8 ലക്ഷം രൂപ അനുവദിച്ചു ഇന്റർലോക്ക് ചെയ്തു നവീകരിച്ച നാറാത്ത് വാച്ചാപ്പുറം - പള്ളിറോഡ് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. രമേശന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. ശ്രീ. പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ്പ്രസിഡന്റ് ശ്രീമതി വിമല, ബ്ലോക്ക് ക്ഷേമകാര്യ ചെയർപേഴ്സൺ പ്രേമ, ബ്ലോക്ക് മെമ്പർ നികേത്, നാറാത്ത് വാർഡ് മെമ്പർമാരായ നിഷ, ജയകുമാർ, എൻ. അശോകൻ, ജയചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് ടവലപ്മെന്റ് ഓഫീസർ സുനിൽകുമാർ സ്വാഗതവും, മനീഷ് കണ്ണൊത്ത് നന്ദിയും പറഞ്ഞു.
Post a Comment