മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമ പഞ്ചായത്ത്തല ഹരിത സഭ കണ്ണാടിപ്പറമ്പ ദേവസ്വം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

നാറാത്ത് ഗ്രാമ പഞ്ചായത്ത്തല ഹരിത സഭ കണ്ണാടിപ്പറമ്പ ദേവസ്വം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

മാലിന്യ മുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നാറാത്ത് ഗ്രാമ പഞ്ചായത്ത്തല ഹരിത സഭ കണ്ണാടിപ്പറമ്പ ദേവസ്വം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി ബഹു: അഴീക്കോട്  മണ്ഡലം എം എൽ എ ശ്രീ: കെ  വി സുമേഷ് ഉദ്ഘാടനം ചെയ്തു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി: കെ ശ്യാമള, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി : വി ഗിരിജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പവിത്രൻ, പഞ്ചായത്ത് ജോ: ഡയരക്ടർ അരുൺ ടി ജെ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. വി. ബാലകൃഷ്ണൻ, ഡോ. കെ മോഹനൻ, (ആർ. പി.) എൻ. അശോകൻ, ശ്രീശൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ: കാണി ചന്ദ്രൻ പരിസ്ഥതി ദിന സന്ദേശം നൽകി. 
പ്രവർത്തന പുരോഗതി-അവലോകനം
പ്രസിഡണ്ട് അവതരിപ്പിച്ചു. ഹരിത കർമ്മ സേനയുടെ പ്രവർത്തനറിപ്പോര്ട്ട് പി വിമല അവതരിപ്പിച്ചു. തുടർന്ന് ഹരിതകർമ്മസേന അംഗങ്ങളെ ആദരിക്കലും, റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയും നടത്തി. ചടങ്ങിൽവെച്ച് പ്രസിഡന്റ്‌ പഞ്ചായത്ത്‌ തല റിപ്പോർട്ട് വിദക്ത സമിതിക്ക് കൈമാറി. റസീല.കെ.എൻ, ഫൈസൽതുടങ്ങിയവർ മുഴുവൻ സമയവും നിരീക്ഷകരായിപരിപാടിയിൽ പങ്കെടുത്തു, 9.30 ന് രജിസ്ട്രഷനോടുകൂടി ആരംഭിച്ച പരിപാടി 1.10ന് അവസാനിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ രാഹുൽ രാമചന്ദ്രൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി.ലീന ബാലൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്