ഹരിതസഭ - മയ്യിൽ ഗ്രാമ പഞ്ചായത്ത്സോഷ്യൽ ഓഡിറ്റ് ടീം. പരിശീലനാനന്തര ആദ്യയോഗം പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിതയുടെ അദ്ധ്യക്ഷതയിൽ നടന്നു. കോ.ഓഡിനേറ്റർ രവി നമ്പ്രം, ഹരിത കേരളം ബ്ലോക്ക് കോ ഓഡിനേറ്റർ പി.പി.സുകുമാരൻ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നല്കി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രവി മാണിക്കോത്ത്, ഭരണ സമിതി അംഗം ഇ.എം.സുരേഷ് ബാബു, സി.കെ. പുരുഷോത്തമൻ, വി.പി. ഭാസ്കരൻ, മിഥുൻ കണ്ടക്കൈ, CDS ചെയർ പേഴ്സൺ വി.പി. രതി എന്നിവർ സംസാരിച്ചു. സമിതി അംഗങ്ങൾക്ക് പുറമെ ഭരണ സമിതി അംഗങ്ങളായ വി.പി.രാജൻ, കെ. ശാലിനി, പി. സന്ധ്യ, ഭരതൻ, നോഡൽ ഓഫീസർ റീജ എന്നിവരും പങ്കെടുത്തു. ഫോക്കസ് ഗ്രൂപ്പ് ഓറിയന്റേഷൻ, ഹരിതസേന മുഖാമുഖം, സ്ഥാപന സന്ദർശനങ്ങൾ, വാർഡ് തല ചുമതലകൾ, റാന്റം സർവ്വെ, ബോധവല്ക്കരണ പരിപാടി എന്നിവ തീരുമാനിച്ചു. ഗ്രന്ഥപ്പുരകളുടെ നാടായ മയ്യിലിൽ ഗ്രന്ഥശാലാ ഫോക്കസ് ഗ്രൂപ്പ് കൂടി രൂപീകരിക്കാനും തീരുമാനിച്ചു. ഫീൽഡ് വിസിറ്റിനും മറ്റ് യോഗങ്ങൾക്കുമൊക്കെ വാഹന സൗകര്യമടക്കം പഞ്ചായത്ത് ഭരണ സമിതി ഏർപ്പാട് ചെയ്യാനും ധാരണയായി. ഓഡിറ്റ് പ്രവർത്തനം മാലിന്യമുക്ത ക്യാമ്പയിനിന്റെ ഗൗരവം സമൂഹത്തിൽ ഒന്നുകൂടി കാര്യക്ഷമമാക്കുന്ന തരത്തിൽ ആസൂത്രണം ചെയ്തു.
Post a Comment