കണ്ണാടിപ്പറമ്പ്: പുല്ലീപ്പി ഹിന്ദു എൽ പി സ്കൂളിൽ പുതിയ അധ്യായന വർഷത്തോടനുബന്ധിച്ച് നടന്ന പ്രവേശനോത്സവം പാട്ടും കളിയുമായി ആഘോഷപൂർവ്വം നടന്നു.പി ടി എ പ്രസിഡൻ്റ് എൻ.വി. ലതീഷ് വാര്യരുടെ അധ്യക്ഷതയിൽ പി.വി.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.നവാഗതരായ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പി.സി.ദിനേശൻ മാസ്റ്റർ ആശംസകളർപ്പിച്ചു. മനോജ് കുമാർ പുതിയേടത്ത് സ്വാഗതവും സനില ബിജു നന്ദിയും പറഞ്ഞു.
Post a Comment