മാലോട്ട് എ .എൽ .പി .സ്കൂൾ 2023-24 അധ്യയന വർഷത്തിന് ആരംഭം കുറിച്ചു കൊണ്ട് പ്രവേശനോത്സവം സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ശ്രീ.പി.വേലായുധൻ്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഇ.കെ.അജിത ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കുട്ടികൾക്കുള്ള സൗജന്യ പഠനോപകരണക്കിറ്റ് സ്കൂൾ മാനേജർ ശ്രീ.എം.വി.ബാലകൃഷ്ണൻ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ബിന്ദു സ്വാഗതം ആശംസിച്ച ചടങ്ങിൽ വികസന സമിതി കൺവീനർ ശ്രീ.എൻ.പ്രജിത്ത്, മദർ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി ഹഫ്സത്ത് പി. വി. എന്നിവർ ആശംസയും ശ്രീമതി അനിത.എ.പി.കെ നന്ദിയും പറഞ്ഞു.
Post a Comment