നാറാത്ത്: ഭാരതി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ യോഗ ക്ലാസിനു തുടക്കമായി . പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്റെ തിരുമുടി അണിയുന്ന കോലധാരി ശ്രീ ബാലകൃഷ്ണ പെരുവണ്ണാൻ ക്ലാസ് ഉദ്ഘാടനം ചെയ്തു. കെ.എൻ.രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. MBBS നു ഉന്നത വിജയം നേടിയ ഡോക്ടർ ജിഷ്ണു വിദ്യാധരനെ ചടങ്ങിൽ അനുമോദിച്ചു. വിനോദ് അരിയേരി, വിദ്യാധരൻ കെ വി പ്രസംഗിച്ചു. ബൈജു പിവി സ്വാഗതവും, പ്രശാന്തൻ സിവി നന്ദിയും പറഞ്ഞു. ജൂൺ 5നു വൈകുന്നേരം 5 മണി മുതൽ ക്ലാസ് തുടങ്ങും. നാറാത്ത് ഭാരതിയിൽ നടക്കുന്ന സൗജന്യ യോഗാ ക്ലാസ് പറശ്ശിനി മടപ്പുര മുത്തപ്പൻ കോലധാരി ബാലകൃഷ്ണ പെരുവണ്ണാൻ ഉൽഘാടനം ചെയ്യുന്നു
Post a Comment