മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമപഞ്ചായത്തിൽ പുഴു ശല്യത്തിൽ ഒരു ഗ്രാമം

നാറാത്ത് ഗ്രാമപഞ്ചായത്തിൽ പുഴു ശല്യത്തിൽ ഒരു ഗ്രാമം

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിലെ ഗ്രാമങ്ങളിലെ ജാതി മരം എന്നറിയപ്പെടുന്ന തേക്കു മരത്തിലാണ് പുഴുശല്യം അനുഭവപ്പെടുന്നത്. നാറാത്ത് പഞ്ചായത്തിലെ 2,3 വാർഡുകളിലെ മരങ്ങളിലാണ് കൂടുതലായും പുഴുക്കളെ കാണുന്നത്. മരങ്ങളുടെ ഇല മുഴുവൻ നശിപ്പിക്കപ്പെട്ട രീതിയിലാണ് കാണപ്പെടുന്നത്. പുഴുക്കൾ റോഡിലേക്ക് തൂങ്ങിക്കിടക്കുന്നതിനാൽ ബൈക്ക് യാത്രക്കാർക്കും വഴിയാത്രക്കാരും ഇതുമൂലം ദുരിതമനുഭവിക്കുകയാണ്, വീടിനു സമീപമുള്ള തേക്കുകളിൽ നിന്ന് പുഴുക്കൾ വീട്ടിലെത്തുന്നതും നിത്യസംഭവം ആയിരിക്കുകയാണ്. വഴിയിൽ തൂങ്ങിക്കിടക്കുന്ന പുഴുക്കൾ വഴിയാത്രക്കാരുടെ  മുകളിലേക്ക് വീഴാതിരിക്കുന്നതിന് പലരും കുടചൂടിയും, മരക്കഷണങ്ങൾ വീശിയുമാണ് യാത്ര ചെയ്യുന്നത്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്