കൊളച്ചേരി പഞ്ചായത്ത് മിനി സ്‌റ്റേഡിയം നവീകരിക്കണമെന്ന് സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. അപകടാവസ്ഥയിലായ സ്റ്റേജ് പുതുക്കിപണിയുകയും, മൈതാനത്തിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കി കലാകായിക പരിപാടികൾ സംഘടിപ്പിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണന്ന് സംഘമിത്ര ആവശ്യപ്പെട്ടു. ചെറുക്കുന്ന് പ്രദേശത്ത് ജൽജീവൻ മിഷ്യൻ പൈപ്പ് ലൈൻ സ്ഥാപിച്ച് കണക്ഷൻ നൽകുക. കലാസമിതികൾക്ക് പ്രവർത്തന ഗ്രാന്റ് നൽകുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം ശ്രീധരൻ പ്രവർത്തനറിപ്പോർട്ടും , എം.പി രാജീവൻ കണക്കും അവതരിപ്പിച്ചു.
സി.അശോകൻ സ്വാഗതവും, സി. പ്രകാശൻ നന്ദിയും പറഞ്ഞു.
2023 - 24 വർഷത്തെ ഭാരവാഹികളായി
പ്രസിഡന്റ് - എ. കൃഷ്ണൻ
വൈസ് പ്രസിഡന്റുമാർ
കെ.സുരേശൻ, പി. സന്തോഷ്
സെക്രട്ടറി - എം.ശ്രീധരൻ
ജോയന്റ് സിക്രട്ടറിമാർ
എം.പി രാമകൃഷ്ണൻ, സി.പ്രകാശൻ
ട്രഷറർ - എം.പി രാജീവൻ
എന്നിവരെ തെരെഞ്ഞടുത്തു.
Post a Comment