കണ്ണൂർ : പോക്സോ കേസിലെ പ്രതിയെ മയ്യിൽ പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ പ്രതിയെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. മയ്യിൽ വില്ലേജ് നിരന്തോട് ചിറയിൽ ഹൗസിൽ ഡി. ഉമേഷൻ (46) ആണ് മയ്യിൽ ഇൻസ്‌പെക്ടർ ടി. പി സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടി 8ാം ക്ലാസിൽ പഠിക്കുന്ന സമയത്തും കഴിഞ്ഞയാഴ്ച്ചയിലുമായിട്ടാണ് കുട്ടിക്ക് നേരേ പ്രതി ലൈംഗിക അതിക്രമം നടത്തിയത്.
പെൺകുട്ടി രക്ഷിതാക്കളോട് സംഭവം പറയുകയും തുടർന്ന് വ്യാഴാഴ്ച മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. മയ്യിൽ പോലീസ് ഉടൻ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇൻസ്‌പെക്ടർ ടി. പി സുമേഷിനു പുറമെ എസ്ഐ സുനിൽകുമാർ, എഎസ്ഐ രാജീവൻ, സി.പി.ഒ അരുൺ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കണ്ണൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment