കണ്ണാടിപ്പറമ്പ്: പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ നിന്നും ദീർഘകാലത്തെ ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിക്കുന്ന പിസി ദിനേശൻ മാസ്റ്റർക്ക് സ്കൂൾ പിടിഎ, മദർ പി ടി എ, സ്റ്റാഫ്, പൂർവ അധ്യാപകർ, വിദ്യാർത്ഥികൾ, എന്നിവരുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി. പി.വി രാധാകൃഷ്ണൻ മാസ്റ്റർ, കെ.വി.നാരായണൻ മാസ്റ്റർ, കെ.എൻ.പുഷ്പലത ടീച്ചർ , എം.ഒ.ലളിത ടീച്ചർ, ജി.കെ.രമ ടീച്ചർ, പി.ശ്രീധരൻ, മനോജ് കുമാർ പുതിയേടത്ത്, പിടിഎ പ്രസിഡണ്ട് എൻ.വി. ലതീഷ് വാര്യർ , മദർ പി ടി എ പ്രസിഡണ്ട് സനിലബിജു, പി.വി.സറീന, പി.വി.രമ്യ, എ.ഹാഷിഫ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
Post a Comment