മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷം സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ ശ്രീ. കെ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷം സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ ശ്രീ. കെ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷം സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെമ്പർ ശ്രീ. കെ വി ഗോവിന്ദൻ ഉത്ഘാടനം ചെയ്തു. കണ്ണാടി പറമ്പ് വടക്കേ കാവിൽ അശോകം വച്ചു പിടിപ്പിച്ചും പുല്ലുപ്പി കടവിൽ കണ്ടൽ തൈകൾ നട്ടുമാണ് ഉൽഘാടനം ചെയ്തത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രമേശൻ ആദ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ എൻ മുസ്തഫ, മെമ്പർ മാരായ അജിത, മിഹ്റാബി, ഷീബ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ സുഹാദ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും ഹെഡ് ക്ലാർക്ക് ശ്രീശൻ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്