മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപ്പർശ്ശി വേട്ടക്കൊരു മകൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും

നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപ്പർശ്ശി വേട്ടക്കൊരു മകൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും

നാറാത്ത് കരിപ്പിടി പുതുശ്ശേരി തറവാട് ശ്രീ ഊർപ്പർശ്ശി വേട്ടക്കൊരു മകൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 2023 മെയ് 26, 27 വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. 
മെയ് 26 വെള്ളിയാഴ്ച ബ്രഹ്മശ്രീ എടയില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠാദിനം നടക്കും. രാവിലെ 9 മണി മുതൽ ഗണപതി ഹോമം ഒറ്റക്കലശം, ഉച്ചപൂജ രാത്രി 7:00 മണിക്ക് ഊർപഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാട് തുടർന്ന് അത്താഴപൂജ രാത്രി 8:30ന് പ്രസാദ സദ്യ ഉണ്ടായിരിക്കുന്നതാണ്. അത്താഴപൂജയ്ക്ക് ശേഷം നൃത്ത നൃത്യങ്ങൾ അരങ്ങേറും.
മെയ് 27 ശനിയാഴ്ച പുലർച്ചെ 2:30ന് ഊർപഴശ്ശി വേട്ടക്കൊരുമകൻ ദൈവങ്ങളുടെ പുറപ്പാട്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്