കണ്ണാടിപ്പറമ്പ് : ജോലി തേടി പ്രവാസത്തിലേക്ക് യാത്രയാകുന്ന മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇർഫാദ് പുല്ലൂപ്പിക്ക് മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി.
മുസ്‌ലിം യൂത്ത് ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ കമ്പിൽ സ്നേഹോപഹാരം കൈമാറി.
യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദലി ആറാം പീടിക,മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഉബൈദ് പുല്ലൂപ്പി,യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ മുസമ്മിൽ കെ എം,യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ശമ്മാസ് മാലോട്ട്, ജുനൈദ് പുല്ലൂപ്പി എന്നിവർ പങ്കെടുത്തു.
Post a Comment