മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കമ്പിൽ ലത്വീഫിയ്യ: ഇസ്ലാമിക് സെൻ്റർ 2023 ഹജജ് യാത്രയപ്പ് സംഗമം സംഘടിപ്പിച്ചു

കമ്പിൽ ലത്വീഫിയ്യ: ഇസ്ലാമിക് സെൻ്റർ 2023 ഹജജ് യാത്രയപ്പ് സംഗമം സംഘടിപ്പിച്ചു

2023 ൽ ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയപ്പും, പ്രാർത്ഥന സദസ്സും കമ്പിൽ ലത്വീഫി ഇസ്ലാമിക് സെൻ്റർ മീറ്റിംഗ് ഹാളിൽ സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു   പി ഖാലിദ് ഹാജി അദ്ധ്യക്ഷത വഹിച്ചു കമ്പിൽ ജമാഅത്ത് ഖത്വീബ് അബ്ദുൽ നാസർ ഹൈതമി, മുഷ്താഖ് ദാരിമി, ബി മുസ്ഥഫ ഹാജി, എം അബ്ദുൽ അസീസ് ഹാജി, യൂസുഫ് മൗലവി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ഹംസ മാസ്റ്റർ മയ്യിൽ, അബ്ദുറഹ്മാൾ കണ്ണാടിപ്പറമ്പ് ,എം അഹ്മദ് കമ്പിൽ തുടങ്ങിയവർ മറുമൊഴി നടത്തി . കെഎം ബി മൂസാൻ ഹാജി, കെ പി മൂസ, റഹീം പാട്ടയം, അഹ്മദ് കുട്ടി, ശാദുലി മൗലവി തുടങ്ങിയവർ സംബന്ധിച്ചു
പി പി മുജീബ് റഹ്മാൻ സ്വാഗതവും ഏപി അബ്ദുല്ല നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്