നവകേരളം വൃത്തിയുള്ള കേരളം - വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ ഭാഗമായുള്ള ശുചിത്വ ഹർത്താലിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണാടിപ്പറമ്പ് ദേശസേവാ സ്‌കൂൾ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷനായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയായി. മാലിന്യ കൂനകൾ പൂങ്കാവനങ്ങളാക്കുന്ന
പൂന്തോട്ട ചാലഞ്ചിന്റെ പോസ്റ്റർ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ പ്രകാശനം ചെയ്തു. മാലിന്യം വലിച്ചെറിയപ്പെടാത്ത ജില്ലയെന്ന ലക്ഷ്യത്തിനായി ജില്ലയിലെമ്പാടും ശുചിത്വ ഹർത്താലിന്റെ ഭാഗമായി തെരുവോരങ്ങളും പൊതു ഇടങ്ങളും ശുചീകരിച്ചു.
വിവിധ തദ്ദേശ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വീടുകൾ, സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ, തോടുകൾ, ഇടവഴികൾ തുടങ്ങി എല്ലായിടങ്ങളിലും സംഘങ്ങളായും സ്വന്തമായും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം മുസ്തഫ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുനിൽ കുമാർ സ്വാഗതവും നവകേരളം ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, കില കോ ഓർഡിനേറ്റർ പി വി രത്‌നാകരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
Post a Comment