കണ്ണാടിപ്പറമ്പ് : ഉത്തര മലബാറിലെ പ്രസിദ്ധമായ കണ്ണാടിപ്പറമ്പ്ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്രവിളക്ക് മഹോത്സവം ഏപ്രിൽ 4 മുതൽ 12 വരെ വിപുലമായ രീതിയിൽ നടത്തുന്നതിന് ക്ഷേത്രപരിസരത്ത് ചേർന്ന ഭക്തജനങ്ങളുടെ യോഗം തീരുമാനിച്ചു.കണ്ണാടിപ്പറമ്പ്, നാറാത്ത്, ചേലേരി, കൊളച്ചേരി വില്ലേജുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി 51 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി
അഡ്വ. കെ.ഗോപാലകൃഷ്ണൻ (പ്രസിഡണ്ട് ), എൻ.ഇ. ഭാസ്കര മാരാർ, കെ.അശോകൻ (വൈ.പ്രസിഡണ്ട് ), പി.ദാമോദരൻ (സെക്രട്ടറി), പി.സുധീർ, ഗീത മധു (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ട്രഷറർ കൂടിയായ എക്സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ സ്വാഗതവും ആമുഖ ഭാഷണവും നടത്തി. ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി മെമ്പർമാരായ എ.വി.നാരായണൻ , ബി.എം.വിജയൻ , പി.കെ.പ്രദീപൻ, കെ.കേശവൻ എന്നിവരും ക്ഷേത്രം തന്ത്രി പ്രതിനിധി, മേൽശാന്തി, ക്ഷേത്രം ജീവനക്കാരും സന്നിഹിതരായിരുന്നു.
Post a Comment