നാറാത്ത് പഞ്ചായത്തിൽ കാട്ടുപന്നികളുടെ ശല്യം വർധിച്ചു. ദിവസവും രാത്രി പന്നികൾ വീടുകളിൽ വന്ന് കൃഷികൾ നശിപ്പിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. നാറാത്ത് പഞ്ചായത്തിലെ മൂന്നാം വാർഡിൽ കഴിഞ്ഞ ദിവസം വിടിന്റെ മുൻവശത്ത് എത്തിയ പന്നികൂട്ടങ്ങളുടെ വീഡിയോ വീട്ടുകാർ എടുത്തിരുന്നു. അധികൃതർ ഇതിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
Post a Comment