മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചേലരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇത്തവണ നാല് തിടമ്പു നൃത്തം

ചേലരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇത്തവണ നാല് തിടമ്പു നൃത്തം

ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ മൂന്നാം ദിനമായ ചൊവ്വാഴ്ച ഉച്ചക്ക് 12.30 മുതൽ പ്രസാദ സദ്യ 2.30ന് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭജന സമിതിയുടെ നാരായണീയ സത്സംഘം വൈകുന്നേരം 4. 30ന്  അയ്യപ്പസ്വാമി ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളത്ത് തുടർന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിൽ നാല് തിടമ്പുകളോടെ യുള്ള തിടമ്പുനൃത്തവും ഉണ്ടായി. നാലാം ദിവസമായ ഫെബ്രുവരി 1 ( നാളെ) ബുധനാഴ്ച അയ്യപ്പസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ അഭിഷേകം പൂജകൾ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്തിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം തുടർന്ന് പ്രസാദഊട്ട് വൈകുന്നേരം 4 മണി മുതൽ സേവാ, അഷ്ടപതി, തിടമ്പ് എഴുന്നള്ളത്ത്, നൃത്തം, കേരളത്തിൽ ഒരേ സമയം നാല് തിടമ്പുനൃത്തത്തോടെ മഹോത്സവം സമാപിക്കും. നടത്തുന്ന രണ്ടാമത്തെ ക്ഷേത്രമാണ് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.


0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്