മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ചേലരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇത്തവണ നാല് തിടമ്പു നൃത്തം

ചേലരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇത്തവണ നാല് തിടമ്പു നൃത്തം

ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ജനു: 29 ഞായറാഴ്ച വൈകുന്നേരം 6.30ന് ആചാര്യവരണം, വിശേഷാൽ പൂജകൾ, ഏഴുമണിക്ക്  ഗീതയുടെ സ്വാധീനം മനുഷ്യ ജീവിതത്തിൽ എന്ന വിഷയത്തെ അധികരിച്ച് കെ വി മനോജ് മാസ്റ്റർ ആധ്യാത്മീക പ്രഭാഷണം തുടർന്ന് തിരുവാതിര, നാട്ടുകലാക്ഷേത്രം ചേലേരിയുടെ നൃത്ത നൃത്യങ്ങൾ ജനുവരി 30 തിങ്കളാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ അഖണ്ഡനാമജപം, വിശേഷാൽ പൂജകൾ വൈകുന്നേരം 7 മണിക്ക് കാനത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയുടെ ഭജൻ സന്ധ്യ, എട്ടിന് നൂപുരം ഡാൻസ് ഗ്രൂപ്പിൻറെ നൃത്ത മേള, ജനുവരി 31 ചൊവ്വാഴ്ച രാവിലെ  നവകാഭിഷേകം ശ്രീഭൂതബലി 11ന് അഡ്വ: വൈ. വിനോദ് കുമാർ ആധ്യാത്മിക സംസ്കാരം സാമൂഹിക പുരോഗതിക്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഉച്ചക്ക് 12.30 മുതൽ പ്രസാദ സദ്യ 2.30ന് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഭജന സമിതിയുടെ നാരായണീയ സത് സംഘം വൈകുന്നേരം

 4. 30ന്  അയ്യപ്പസ്വാമി ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളത്ത് തുടർന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സന്നിധിയിൽ നാല് തിടമ്പുകളോടുകൂടി എഴുന്നള്ളത്തും തിരുനൃത്തവും രാത്രി എട്ടുമണിക്ക് കാഞ്ഞിരങ്ങാട് അരുൺരാജ് ചെറുവത്തൂർ ശ്രീഹരി എന്നിവർ നയിക്കുന്ന ഇരട്ട തായമ്പക രാത്രി 9 മണിക്ക് കൊച്ചിൻ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നത്ത് മാത്തൻ ഒന്നാം സാക്ഷി എന്ന നാടകം ഉണ്ടായിരിക്കും ഫെബ്രുവരി 1 ബുധനാഴ്ച അയ്യപ്പസ്വാമി ക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ അഭിഷേകം പൂജകൾ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്തിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം തുടർന്ന് പ്രസാദഊട്ട് വൈകുന്നേരം 4 മണി മുതൽ സേവാ, അഷ്ടപതി, തിടമ്പ് എഴുന്നള്ളത്ത്, നൃത്തം, കേരളത്തിൽ ഒരേ സമയം നാല് തിടമ്പുനൃത്തം നടത്തുന്ന രണ്ടാമത്തെ ക്ഷേത്രമാണ് ചേലേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം വിശേഷാൽ ' പൂജകൾക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത്  പരമേശ്വരൻ നമ്പൂതിരിപ്പാട്, മേൽശാന്തി അവിനാശ് ഭട്ട് എന്നിവർ മുഖ്യകാർമികത്വം വഹിക്കും

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്