നാറാത്ത്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് നടന്ന ധർണ്ണ ഓട്ടോ ലേബർ യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എം.സി ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു മയ്യിൽ ഏരിയ സെക്രട്ടറി കെ.പി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ്, പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കാണികൃഷ്ണൻ ,പാളത്ത് നാരായണൻ എന്നിവർ സംസാരിച്ചു. ഓട്ടോറിക്ഷകൾക്ക് പാർക്കിങ് നമ്പർ അനുവദിക്കുക, മുഴുവൻ തൊഴിലാളികൾക്കും പഞ്ചായത്ത് ഐഡി കാർഡ് നൽകുക, പഞ്ചായത്ത് പരിധിയിലെ തകർന്ന റോഡുകൾ ഉടൻ പൂർവ്വസ്ഥിതിയിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
Post a Comment