മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അന്ധമായ പാരമ്പര്യ ആരാധന ഫാസിസത്തിൻ്റെ ലക്ഷണം: ഡോ.അരുൺകുമാർ

അന്ധമായ പാരമ്പര്യ ആരാധന ഫാസിസത്തിൻ്റെ ലക്ഷണം: ഡോ.അരുൺകുമാർ

മയ്യിൽ : അന്ധമായ പാരമ്പര്യാരാധനയും വൈവിധ്യങ്ങളോട് ഭയവുമുള്ള സമൂഹം ഫാസിസത്തിനോട് പാകപ്പെപ്പെട്ടു എന്നതിൻ്റെ ലക്ഷണമാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ.കെ അരുൺകുമാർ പറഞ്ഞു. ഇന്ത്യ നമ്മുടെ രാജ്യമാണെന്നുള്ള വിശ്വാസത്തിന് പകരം രാമരാജ്യമാണെന്ന് കരുതുന്നത് ചരിത്ര വിരുദ്ധതയാണ്.1950 ജനുവരി 26ന് നിലവിൽ വന്ന രാജ്യം  പുരാണകാലത്തേ  ഉണ്ടായിരുന്നു എന്ന അന്ധവിശ്വാസം അർത്ഥജഢിലമായ പാരമ്പര്യ ആരാധനയുടെ തെളിവാണെന്നും അരുൺകുമാർ പറഞ്ഞു. തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിച്ച പുരസ്കാര സന്ധ്യയിൽ സഫ്ദർ ഹാഷ്മി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ പോകണോയെന്ന ചോദ്യത്തിന് അമ്പത് വയസുകഴിഞ്ഞോ പോകുന്നുള്ളൂ എന്നുത്തരം നൽകുന്ന സമൂഹവും ഈ അപകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.  ഇതാണ് നമ്മുടെ ഉത്തരമെങ്കിൽ ഫാസിസ്റ്റ് രാജ്യത്തിൽ ജീവിക്കാൻ പാകപ്പെട്ട പ്രജയായി എന്നാണർത്ഥം. ആധുനികതയെ നിരസിക്കുന്ന ഭരണനേതൃത്വവും ഇതിൻ്റെ ലക്ഷണങ്ങൾ പങ്കുവെക്കുന്നുണ്ട്. ഡാമുകളും നയങ്ങളുമാണ് വികസനത്തിൻ്റെ ജീവനാഡിയെന്ന് വിശ്വസിച്ച നെഹ്റുവിൽ നിന്ന് ക്ഷേത്രങ്ങൾ പണിയാൻ 70 കിലോ വെള്ളി സമർപ്പിച്ച് കുമ്പിടുന്ന മോദിയിലേക്ക് ഏറെ ദൂരമുണ്ട്. ആധുനികതയെ നിരസിക്കുന്ന, അർത്ഥശൂന്യമായ പ്രകടനങ്ങളിൽ അഭിരമിക്കുന്ന ഭരണാധികാരികൾ ഫാസിസത്തെയാണ് വിളംബരം ചെയ്യുന്നതെന്നും അരുൺകുമാർ പറഞ്ഞു.

സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം ഏർപ്പെടുത്തിയ ഏഴാമത് എൻ ഉണ്ണികൃഷ്ണൻ പുരസ്കാരം മലപ്പട്ടത്തെ കെ ആർ കുഞ്ഞിരാമന് അരുൺകുമാർ സമ്മാനിച്ചു.പ്രസാധകരായ ജി വി ബുക്സ് ജില്ലയിലെ മികച്ച ഗ്രന്ഥാലയങ്ങൾക്ക് ഏർപ്പെടുത്തിയ പുരസ്കാരം സഫ്ദർ ഹാഷ്മി ഗ്രമ്പാലയം ഏറ്റുവാങ്ങി.ഒരു വർഷം നീളുന്ന മുപ്പത്തിയഞ്ചാം വാർഷികാഘോഷം ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻ്റ് എം വി അജിത വിവിധ മേഖലകളിലെ പ്രതിഭകളെ അനുമോദിച്ചു.എം ഭരതൻ, പി പ്രശാന്തൻ, എം ഷൈജു, കെ സി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ആട്ടം നൃത്തസന്ധ്യയും 'അലോഷി പാടുന്നു 'സംഗീതരാവും അരങ്ങേറി.





0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്