മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് മഹോത്സവത്തിന് കൊടിയേറി

കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് മഹോത്സവത്തിന് കൊടിയേറി

കണ്ണാടി പറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി ഒന്നിന് ഞായറാഴ്ച രാവിലെ 7 നും 8 നും മധ്യയുള്ള ശുഭ മുഹൂർത്തത്തിൽ മടപ്പുര തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം എളേടത്ത് ഈശാനൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ  വിശേഷാൽ പൂജകളോട് കൂടി കൊടിയേറ്റിയതോടെ സമാരഭം കുറിച്ചിരിക്കുന്നു.

തുടർന്ന് സരസ്വതി മണ്ഡപത്തിൽ തിരുവപ്പന മഹോത്സവ ആഘോഷത്തിൻ്റെയും സൗജന്യ ആയുർവേദ ചികിത്സാ വിഭാഗത്തിൻ്റെ പതിനൊന്നാം വാർഷികത്തിൻ്റെയും ഉൽഘാടനം കെ.വി. മുരളീ മോഹനൻ്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം കമ്മിഷണർ ശ്രീ പി. നന്ദകുമാർ നിർവ്വഹിച്ചു.
ഒരു നാടിൻ്റെ ഉൽസവം  എന്നതിലുപരി മറ്റു ദേശങ്ങളിലും പ്രസിദ്ധമാണ് എന്നത് ശ്രദ്ധേയമാണ്. വള്ളുവൻ കടവ് മടപ്പുരയിലെ സൗജന്യ ആയുർവേദ ചികിത്സാ സൗകര്യം പാവപ്പെട്ടവർക്കും  അശരണർക്കും ലഭ്യമാകുന്നത് മാതൃകാ പരമാണെന്ന് ശ്രീ നന്ദകുമാർ പറഞ്ഞു. ആധുനിക കാലത്തും ആയുർവ്വേദത്തിൽ പ്രസക്തി ഇന്ന് ലോക വ്യാപകമായി വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. 
ട്രസ്റ്റി ശ്രീ അരിയമ്പാട്ട് അച്യുതൻ പൊന്നാട അണിയിച്ച് നന്ദകുമാറിനെ ആദരിച്ചു. ട്രസ്റ്റി ബോർഡ് അംഗം ശ്രീ അരിയമ്പാട്ട് ബാലകൃഷ്ണൻ സ്വാഗതവും ശ്രീ ബാലകൃഷ്ണൻ വൈദ്യർ കൊല്ലം ആശംസയും ട്രഷറർ ശ്രീ. ടി. ഗംഗാധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
തുടർന്ന് സൗജന്യ ആയുർവേദ ചികിത്സയും നാട്ടുവൈദ്യസംഗമവും നടന്നു.
ശ്രീ പൈകട തോമസ് വൈദ്യർ രചിച്ച ഔഷധക്കൂട്ട് പാരമ്പര്യത്തിൻ്റെ മുതൽക്കൂട്ട് എന്ന പുസ്തകം ശ്രീ കെ.കെ ആനന്ദകുമാറിൽ നിന്നും ഏറ്റു വാങ്ങി പ്രകാശനം നിർവ്വഹിച്ചു.
പിന്നീട് വാർദ്ധക്യ കാല പരിചരണവും നാട്ടുവൈദ്യവും, ഗായത്രി ചികിത്സയും മർമ്മ ശാസ്ത്രവും, നാടൻ പാട്ടും നാട്ടു മരുന്നും, നടു വേദന ശാശ്വത പരിഹാരം എന്നീ വിഷയത്തിൽ  സെമിനാറും ചർച്ചകളും ക്ലാസ്സും നടന്നു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്