കണ്ണാടിപ്പറമ്പ് : വള്ളൂവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിലെ ഈ വർഷത്തെ തിരുവപ്പന മഹോത്സവം ഇന്ന് (8-1-2023 ഞായറാഴ്ച) 4 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ : കാട്ടുമാടത്ത് എളേടത്ത് ഈ ശാനൻ നമ്പൂതിരിപ്പാട് കൊടി ഇറക്കിയ തോടു കൂടി 8 ദിവസം നീണ്ടു നിന്ന
മഹോത്സവത്തിനു സമാപനമായി. തിരുവപ്പന മഹോത്സവ ദിവസങ്ങളിലെല്ലാം വമ്പിച്ച ഭക്തജന പ്രവാഹമായിരുന്നു. ഭക്തജനങ്ങൾക്ക് തടസ്സം കൂടാതെ മുത്തപ്പ ദർശനം നടത്തുന്നതിനും എത്തിച്ചേരുന്ന വർക്കെല്ലാം അന്നദാനം നടത്തുന്നതിനും ക്ഷേത്ര ഭാരവാഹികൾക്ക് സാധിച്ചു. 7 ന് രാത്രി വമ്പിച്ച കരിമരുന്നു പ്രയോഗം നടന്നു. വെടിക്കെട്ട് വീക്ഷിക്കുന്നതിനും
ആസ്വദിക്കുന്നതിനും വേണ്ടി എത്തിച്ചേർന്നവരെ കൊണ്ട് ക്ഷേത്ര പരിസരം ജനസാഗരമായി മാറി. ഭക്തജനങ്ങൾ റോഡിലൂടെ കൂട്ടം കൂട്ടമായി ഒഴികി എത്തുകയായിരുന്നു മഹോത്സവ ദിവസങ്ങളിലെ വൈവിധ്യമാർന്ന കലാപരിപാടികൾ എല്ലാവർക്കും ഹൃദ്യമായിരുന്നു. കൂടാതെ . സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും അതിനോടനുബന്ധിച്ചുള്ള സെമിനാറുകളും എല്ലാവർക്കും ഉപകാരപ്രദമായിരുന്നു. ശ്രീ ചന്ദ് ഹോസ്പിറ്റൽ കണ്ണൂരിന്റെ സഹകരണത്തോടു കൂടി നടത്തിയ സൗജന്യമെഡിക്കൽ ക്യാമ്പിലുംധാരാളം രോഗികളെ പരിശോധിക്കുകയുണ്ടായി. ഉത്സവ ദിവസങ്ങളിൽ ആ ത്മീയ ആചാര്യന്മാർ, രാഷ്ട്രീയ നേതാക്കൾ, കലാ പ്രതിഭകൾ, വിശിഷ്ഠ വ്യക്തിത്ത്വങ്ങൾ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായിരുന്നു. എല്ലാ ജാതി മതസ്ഥരും ഏകോദര 1 സഹോദരങ്ങളായി ഒത്തൊരുമിച്ചു നടത്തിയ തിരുവപ്പന മഹോത്സവം നാടിനു തന്നെ ഒരു പുതു ചരിതം രചിക്കുകയായിരുന്നു.
Post a Comment