കൊളച്ചേരി തെയ്യം അനുഷ്ഠാന കലാകൂട്ടായ്‌മ, തെയ്യം അനുഷ്ഠാന കലാരംഗത്തെ പ്രഗൽഭരായവർക്ക് ആദരവും, IRPCക്കുള്ള ധനസഹായം കൈമാറാൻ, ഫ്ലവേർസ് ടോപ് സിംഗർ ഫെയിം ദേവ്ന മോൾക്ക് അനുമോദനവും
കോളച്ചേരി തെയ്യം അനുഷ്ഠാന കലാകൂട്ടായ്‌മ, തെയ്യം അനുഷ്ഠാന കലാരംഗത്തെ പ്രഗൽഭരായ നാറാത്ത് പെരുമലയൻ ശ്രീ.ബാലകൃഷ്ണൻ പെരുമലയൻ, പുഴാതി പെരുമലയൻ ശ്രീ കുഞ്ഞിരാമൻ പെരുമലയൻ, നൂഞ്ഞേരി മുതുകോടോൻ ശ്രീ രഞ്ജി മുതുകോടോൻ എന്നിവരെ ആദരിക്കും, തുടർന്ന് ഫ്ലവേർസ് ടോപ് സിംഗർ ഫെയിം ദേവ്ന മോൾക്ക് അനുമോദനവും, IRPCക്കുള്ള ധനസഹായം കൈമാറാൻ എന്നിവയും നാളെ (09.10.2022) ഞായറാഴ്ച കമ്പിൽ സംഘമിത്ര ഹാളിൽ നടക്കും.
ചടങ്ങിൽ ശ്രീ.രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യാതിഥിയാവും. ശ്രീ.എം.വി. കുഞ്ഞിരാമൻ പണിക്കരുടെ അധ്യക്ഷതയിൽ കേരള ഫോക്‌ലോർ അക്കാദമി സിക്രട്ടറി ശ്രീ.എ.വി അജയകുമാർ ഉദ്ഘാടനം നിർവഹിക്കും. ശ്രീ. രാമകൃഷ്ണൻ.എം.പി സ്വാഗതവും പറയും. ശ്രീ.കെ.രാമകൃഷ്ണൻ മാസ്റ്റർ IRPCക്കുള്ള ധനസഹായം ഏറ്റുവാങ്ങും. ശ്രീ.ഗീരിഷ് മേലൂർ പ്രഭാഷണവും ശ്രീ വത്സൻ കൊളച്ചേരി ആശംസയും പറയും.
Post a Comment