കമ്പിൽ: സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ. നടത്തുന്ന കാംപയിന്റെ ഭാഗമായി ലഹരിക്കെതിരേ കൈകോർക്കുക എന്ന പ്രമേയത്തിൽ അഴീക്കോട് മണ്ഡലം കമ്മിറ്റി സ്നേഹമതിൽ തീർത്തു. കമ്പിൽ ബസാറിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. നാടിനെ തകർക്കുന്ന
ലഹരിയെന്ന മഹാ വിപത്തിനെതിരേ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യുവതലമുറയെയും സമൂഹത്തെ ഒന്നാകെയും ലഹരി കാർന്നുതിന്നുകയാണ്. ഇതിനെതിരേ ബോധവൽക്കരിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ കാംപയിന് പാർട്ടിയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും അബ്ദുൽ ജബ്ബാർ പറഞ്ഞു.
അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു. ഷാഫി സ്വാഗതം പറഞ്ഞു. എപി മുസ്തഫ, റഷീദ് ഹാജി, ഷബീർ അലി കപ്പക്കടവ് എന്നിവർ സംസാരിച്ചു.
ഷാഹുൽ ഹമീദ് കാട്ടാമ്പള്ളി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാംപയിന്റെ ഭാഗമായി ബ്രാഞ്ച് തലങ്ങളിൽ ബോധവൽക്കരണം , കൗൺസലിംഗ്, ഹൗസ് ക്യാമ്പയിൻ, വിദ്യാർത്ഥി സംഗമം തുടങ്ങിയവ സംഘടിപ്പിക്കും.
Post a Comment