മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അവാക്കിന്റെ "കീർത്തിചക്ര" നാടകപഠനത്തിന് തുടക്കം കുറിച്ചു

അവാക്കിന്റെ "കീർത്തിചക്ര" നാടകപഠനത്തിന് തുടക്കം കുറിച്ചു

കണ്ണപുരം : ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ചെറുകുന്ന് - കണ്ണപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതുതായി  അരങ്ങേറുന്ന കീർത്തിചക്ര എന്ന നാടകത്തിന്റെ പഠനത്തിന് തുടക്കം  കുറിച്ചു.  അവാക് സംസ്ഥാന പ്രസിഡൻറ് രാജേഷ് പാലങ്ങാട്ട് ഭദ്രദീപം കൊളുത്തി പഠനോദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡൻറ് പുരുഷൻ ചെറുകുന്ന്  അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല സംവിധായകൻ ഹരിദാസ് ചെറുകുന്നിന് നാടകസ്ക്രിപ്റ്റ് കൈമാറി. ഉമേഷ് കുമാർ കണ്ണപുരമാണ് നാടകത്തിന്റെ രചന നിർവ്വഹിച്ചത്.  ചടങ്ങിൽ സംസ്ഥാന കവിതാരചന പുരസ്കാരജേതാവ് പുരുഷൻ ചെറുകുന്നിനെ പൊന്നാടയണിച്ച് ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ജയരാജ് കൃഷ്ണൻ , നാടക പ്രവർത്തകരായ ജിതേഷ് കണ്ണപുരം, തോമസ് കേളംകൂർ, രാധൻ കണ്ണപുരം, പുഷ്പജൻ പാപ്പിനിശ്ശേരി, ഒ.മോഹനൻ , ടി.വി.രാജേഷ്, പി.വി.മോഹൻദാസ് , മനു കൃഷ്ണ, കെ.വി.വിനോദ് എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്