മഴയത്ത് വിദ്യാർഥികളെ ബസ്സിൽ കയറ്റാതെ തലശ്ശേരി ബസ് സ്റ്റാൻറിൽ ബസ്സിന്റെ വാതിൽക്കൽ നിർത്തിയ സംഭവത്തിൽ സ്വകാര്യ ബസ്സിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കണ്ണൂർ കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലെ കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാൻ നടപടി തുടങ്ങി.
മഴ പെയ്യുമ്പോൾ വിദ്യാർഥികൾ ബസിന്റെ വാതിലിനു മുന്നിൽ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ് നടപടി സ്വീകരിച്ചത്. തലശ്ശേരി പോലീസ് വ്യാഴാഴ്ച വൈകിട്ട് ബസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ എസ്.എഫ്.ഐ തലശ്ശേരി ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാൻറിൽ പ്രതിഷേധ മാർച്ച് നടത്തി.
Post a Comment