തിരുവനന്തപുരം: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.
കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെപിസിസി അംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991ൽ പുനലൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു ജയിച്ചു.
Post a Comment