നാറാത്ത് പഞ്ചായത്തിലെ ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിലും കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിലും നവരാത്രി ഉത്സവ ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം വാഹനപൂജ നടന്നു.
നാറാത്ത് പഞ്ചായത്തിലെ ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിലും കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിലും നവരാത്രി ഉത്സവ ആഘോഷത്തിന്റെ ഭാഗമായി വാഹനപൂജ നടന്നു. ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിൽ രാവിലെ 8 മണിക്ക് നവമിപൂജയും തുടർന്ന് വൈകുന്നേരം ഗ്രന്ഥപൂജയും തുടർന്ന് ഇരു ക്ഷേത്രങ്ങളിലും വാഹനപൂജയും നടന്നു. വാഹനപൂജയ്ക്ക് നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്.
ഇന്ന് (05-10-2022) വിജയദശമി ദിനത്തിൽ ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിൽ രാവിലെ 6 മണിക്ക് ഗ്രന്ഥപൂജ, 8 മണിക്ക് ഗ്രന്ഥമെടുപ്പ് തുടർന്ന് 8.30ന് വിദ്യാരംഭം, തുലാഭാരം എന്നിവയും നടന്നു.
നവരാത്രി ഉത്സവ ആഘോഷത്തിന്റെ ഭാഗമായി ശ്രീ തൃക്കൺ മഠം ശിവക്ഷേത്രത്തിൽ നടന്ന വാഹന പൂജ |
നവരാത്രി ഉത്സവ ആഘോഷത്തിന്റെ ഭാഗമായി കണ്ണാടിപ്പറമ്പ് ശ്രീ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന വാഹന പൂജ |
Post a Comment