ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്, കോറളായി ബൂത്ത് കമ്മറ്റി ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു
കുറുമാത്തൂർ വാർത്തകൾ -0
ഇന്ത്യൻ യൂത്ത് കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. കോറളായി പാലത്തിനു സമീപത്ത് വെച്ച് നടന്ന ഗാന്ധി അനുസ്മരണ പരിവാടിക്കും പുഷ്പാർച്ചനയ്ക്കും യൂത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് അഡ്വ: കെ.കലേഷ് അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് ജില്ല ജന: സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ അനുസ്മരണ പ്രഭാഷം നടത്തി. യൂത്ത് കോൺഗ്രസ് ജില്ല എക്സിക്യൂട്ടിവ് മെമ്പർ പ്രജീഷ് കോറളായി, കെ.ഷിജിൽ, കെ. പ്രഭാഷ്, കെ.ശ്രീജിത്ത്, കെ.പി. മുഹസിൻ, കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു. കെ.താജുദ്ദീൻ, കെ.നാരായണൻ, ഒ.അജയകുമാർ, വി. ഷിജി, ഹിഷാം, പി. വൈഷ്ണവ്, മുഹമ്മദ് റസീൻ തുടങ്ങിയവർ നേതൃത്വം നല്കി.
Post a Comment