വളവിൽ ചേലേരി:- യുവതലമുറയിറൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം നമ്മുടെ നാട്ടിൽ അക്രമവും അഴിഞ്ഞാട്ടവും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ അവരെ ബോധവാൻമാരാക്കുന്നതിനു വേണ്ടി 02-10-2022ന് വളവിൽ ചേലേരിയിൽ ചേർന്ന ജനകീയ കമ്മിറ്റിയുടെ യോഗത്തിൽ 100 കണക്കിന് ആളുകൾ പങ്കെടുത്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെമ്പർ ശ്രീമതി.ഇ.കെ.അജിത പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ശ്രീമതി. എം.പി.പ്രഭാവതി, മുൻ വൈസ് പ്രസിഡണ്ട് ശ്രീ.എം.അനന്തൻമാസ്റ്റർ, ശ്രീ.പി.രഘുനാഥ്, ശ്രീ.എം.പി.സജിത്ത്മാസ്റ്റർ, ശ്രീ.എം.വി.രാംദാസ്, ശ്രീ.സന്തോഷ്കുമാർ (മയ്യിൽ പോലീസ്) തുടങ്ങി നിരവധി പേർ ചടങ്ങിൽ സംസാരിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി കാലങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തി ഇത്തരക്കാരെ ബോധവാൻമാരാക്കി സമൂഹത്തിലേക്ക് നല്ല പൗരന്മാരായി തിരിച്ചു കൊണ്ടുവരുന്നതിന് മുൻകൈയ്യെടുക്കാൻ തീരുമാനിച്ചു. ശ്രീ.കെ.വി.പ്രേംകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ.പ്രവീൺ.എ സ്വാഗതവും, ശ്രീ.പി.വേലായുധൻ നന്ദിയും പറഞ്ഞു.
Post a Comment