പുഴയിലും കരയിലും ഒരു പോലെ ജലമാമാങ്കത്തിന്റെ ആരവമുയരുന്ന വള്ളംകളിക്ക് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി കോ-ഓർഡിനേറ്റർ മുരളി മോഹൻ, വള്ളംകളി മത്സര സംഘാടക സമിതി ചെയർമാൻ എ അച്യുതൻ , കൺവീനർ എംകെ രമേശൻ എന്നിവർ അറിയിച്ചു. 23ന് ഉച്ചക്ക് 2.30ന് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം നിർവഹിക്കും. സിനിമാ നടൻ ദേവൻ മുഖ്യാതിഥിയായിരിക്കും. കാലത്ത് 9 മണി മുതൽ തിരുവാതിര, ഒപ്പന, മാർഗ്ഗംകളി, നൃത്തനൃതങ്ങൾ, അഥീന നാടക വീട് മയ്യിൽ അവതരിപ്പിക്കുന്ന നാട്ടുമൊഴി തുടങ്ങിയ കലാപരിപാടികൾ നടക്കും.
ചടങ്ങിൽ കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിക്കും. കെ സുധാകരൻ എം പി, അഡ്വ. പി സന്തോഷ് കുമാർ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടർ ഡോ. എസ് ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, റെയിൽവെ ബോർഡ് ചെയർമാൻ പി കെ കൃഷ്ണദാസ്, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, ലഫ്റ്റനന്റ് ജന. വിനോദ് നായനാർ, കെ എൻ മുസ്തഫ, അബ്ദുൾ കരീം ചേലേരി, എൻ ഹരിദാസ്, കെ ബൈജു, പ്രജിത്ത് മാടം, പി ശിവപ്രസാദ് തുടങ്ങിയവർ സംസാരിക്കും.
Post a Comment