രണ്ടാഴ്ചയായി നടന്നുവന്ന SMASH & DROPSന്റെ രണ്ടാമത് ഷട്ടിൽ ടൂർണമെന്റ് ആവേശകരമായ ഫൈനൽ മത്സരത്തോടു കൂടി സമാപിച്ചു. ഫൈനലിൽ രാജേഷ്, റിജേഷ് മഹേഷ്, ശ്രീജു കാന്താരി ടീമിനെ തോൽപ്പിച്ച് കീരീടം നേടി. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ സന്തോഷ്, വിജയൻ ടീമിനെ ശ്രീജു പുതുശ്ശേരി, രാജു തോൽപ്പിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കി. വിജയികൾക്കുള്ള സമ്മാനദാനം ജി.കെ ഗോൾഡ് ഉടമ പ്രഷീദ് വിതരണം ചെയ്തു. ബെസ്റ്റ് പ്ലെയറായി രാജേഷിനെ തിരഞ്ഞെടുത്തു.
Post a Comment