മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ലഹരിക്കെതിരെ കൈകോർക്കുക, SDPI സ്നേഹ മതിൽ തീർക്കും

ലഹരിക്കെതിരെ കൈകോർക്കുക, SDPI സ്നേഹ മതിൽ തീർക്കും

മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും ജില്ലയിൽ വ്യാപകമായി കൊണ്ടിരിക്കുന്നു.

ഓരോ ദിവസവും പിടിക്കപ്പെടുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നതുമായ ലഹരി വസ്തു കേസുകളും കണക്കുകളും ഞെട്ടിപ്പിക്കുന്നതാണ്. അതേയവസരം പിടിക്കപ്പെടാതെയും റിപ്പോർട്ട് ചെയ്യപ്പെടാതെയും ഒഴുകുന്ന ലഹരി വസ്തുക്കളുടെ കണക്കും ഇതിലും ഒരുപാട് അധികമായിരിക്കും. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർത്തില്ലെങ്കിൽ നാട്ടിന്റെ സമ്പത്തായ യുവസമൂഹവും, വിദ്യാർത്ഥികളും കടുത്ത ജീർണതയിലേക്കും . അരക്ഷിതാവസ്ഥയിലേക്കും വഴിമാറും. ഇതിനെതിരെ ശക്തമായ ജാഗ്രത പുലർത്തേണ്ടതുണ്ട്, ബോധവൽക്കരണവും, ചേർത്തു പിടിക്കലും കൊണ്ട് ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ തീർച്ചയായും കഴിയും.


 ലഹരി വിരുദ്ദ ക്യാമ്പയിനിന്റെ ഭാഗമായി

സെപ്തംബർ 28 ബുധൻ വൈകിട്ട് 5 മണിക്ക് കമ്പിൽ ടൗണിൽ സ്നേഹ മതിൽ തീർക്കും, സ്നേഹമതിൽ സംസ്ഥാന സെക്രട്ടറി കെകെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്യും.

 ഗാന്ധിജയന്തി ദിനത്തിൽ ബ്രാഞ്ച് തലങ്ങളിൽ ബോധവൽക്കരണം , കൗൺസലിംഗ്, ഹൗസ് ക്യാമ്പയിൻ, വിദ്യാർത്ഥി സംഗമം തുടങ്ങിയ സംഘടിപ്പിക്കും.

 യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് അബ്ദുള്ള നാറാത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ജൗഹർ വളപട്ടണം, ഷബീർ അലി കപ്പക്കടവ്‌

തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്