കഴിഞ്ഞ ദിവസം വൈകിട്ട് പുഴയിൽ പോയ മൂന്നുപേരുടെ വിയോഗം കല്ല്കെട്ട്‌ചിറ അത്തായകുന്ന് എന്ന നാടിനെ കണ്ണീരിലാഴ്ത്തി. പുല്ലൂപ്പിക്കടവിലെ തോണി അപകടത്തിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി.
അത്താഴക്കുന്നിലെ അസറുദ്ധീൻ എന്ന അഷറിന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയത്. റമീസിൻ്റെ മൃതദേഹം രാവിലെ ലഭിച്ചിരുന്നു. ഇനി സഹദിനെ കൂടി കണ്ടെത്താനുണ്ട്. തിരച്ചിൽ തുടരുകയാണ്.
ചിറക്കൽ പഞ്ചായത്തിലെ അത്താഴക്കുന്ന് കല്ലുകെട്ട് ചിറയിലുള്ള പുഴയിൽ മീൻപിടിക്കാനായി പോയപ്പോഴാണ് അപകടം.തളിപ്പറമ്പ്, കണ്ണൂർ ഫയർഫോഴ്സുകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്.
മൂന്നുപേരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നൂ ഒരാള് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പ്രവാസ ലോകത്ത് നിന്ന് വന്നത്. ഇത്തരം അപകടങ്ങൾ പതിവാകുന്നു എന്ന പരാതിയും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ മാസം പാമ്പുരുത്തി എന്ന പ്രദേശത്ത് ഒരു യുവാവ് മരണപ്പെടുകയുണ്ടായി
Post a Comment